രാമക്ഷേത്ര നിർമാണം: പ്രിയങ്ക ഗാന്ധിക്കെതിരെ ഒറ്റവരി പ്രമേയം കൊണ്ട് ലീഗ് പ്രതിഷേധിച്ചു

രാമക്ഷേത്ര നിർമാണം: പ്രിയങ്ക ഗാന്ധിക്കെതിരെ ഒറ്റവരി പ്രമേയം കൊണ്ട് ലീഗ് പ്രതിഷേധിച്ചു

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ ആവേശ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് യോഗം ചേർന്ന് പ്രതിഷേധിച്ചു. വെറും ഒറ്റവരി പ്രമേയത്തിലൂടെയാണ് ലീഗിന്റെ പ്രതിഷേധം രേഖപ്പെടുത്തിയത്.

പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവന അസ്ഥാനത്തായി എന്നതായിരുന്നു പ്രമേയം. ഇതിന് വേണ്ടിയാണ് മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി യോഗം മലപ്പുറത്ത് ചേർന്നത്. കോടതി വിധിയോടെ അവസാനിച്ച അയോധ്യ വിഷയം വീണ്ടും കുത്തിപ്പൊക്കി ചിലരുടെ താത്പര്യങ്ങൾക്ക് വഴങ്ങേണ്ടതില്ലെന്ന് മുസ്ലിം ലീഗ് തീരുമാനിച്ചു.

വോട്ടിന് വേണ്ടി മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്നതിൽ നിന്ന് കോൺഗ്രസ് വിട്ടു നിന്നില്ലെങ്കിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സമസ്ത കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സുപ്രഭാതം പത്രത്തിലൂടെയായിരുന്നു സമസ്തയുടെ പ്രതികരണം. ലീഗിന്റെ പ്രധാന വോട്ട് ബാങ്കാണ് സമസ്ത വിഭാഗം. ഇതോടെയാണ് ഭീതിയിലായ ലീഗ് അടിയന്തര യോഗം ചേർന്നതും പ്രിയങ്കക്കെതിരെ ഒറ്റ വരി പ്രമേയം പാസാക്കിയതും

 

Share this story