സ്വപ്നക്ക് ശിവശങ്കർ വഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ ഐ എ

സ്വപ്നക്ക് ശിവശങ്കർ വഴി മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ ഐ എ

സ്വർണക്കടത്തു കേസിലെ മുഖ്യ പ്രതികളിലൊരാളായ സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫിസിൽ സ്വാധീനമുണ്ടായിരുന്നുവെന്ന് എൻ.ഐ.എ. കോടതിയിൽ എൻ ഐ എക്ക് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ വിജയ കുമാറാണ് ഇക്കാര്യം പറഞ്ഞത്. സ്വപ്നയുടെ ജാമ്യഹർജി എതിർത്തുകൊണ്ടുള്ള വാദത്തിനിടെയാണ് വെളിപ്പെടുത്തൽ

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും എൻ.ഐ.എ കോടതിയെ ബോധിപ്പിച്ചു. സ്വപ്നക്ക് സ്‌പേസ് പാർക്കിൽ ജോലി നൽകിയത് ശിവശങ്കറാണ്. കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിച്ച് ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടുകിട്ടാൻ നിർദേശിച്ചിരുന്നു. അദ്ദേഹം വഴി സ്വപ്നക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലും സ്വാധീനമുണ്ടെന്നും എൻ ഐ എ പറഞ്ഞു

ശിവശങ്കറുമായി സ്വപ്നയ്ക്കുള്ള ബന്ധം നേരത്തെ പുറത്തു വന്നതാണെങ്കിലും എൻ.ഐ.എ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കുന്നത് ഇപ്പോഴാണ്. കേസ് കൂടുതൽ ഗൗരവമുള്ളതാണെന്നും രാജ്യദ്രോഹമാണെന്നും അതിനാൽ ജാമ്യം നൽകരുതെന്നും എൻ ഐ എ വാദിച്ചു.

Share this story