കണ്ണൂർ കാര്യങ്കോട് പുഴ കരകവിഞ്ഞു; അഞ്ചോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

കണ്ണൂർ കാര്യങ്കോട് പുഴ കരകവിഞ്ഞു; അഞ്ചോളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു

ചെറുപുഴ: കർണാടക വനത്തിൽ ഉരുൾ പൊട്ടിയതോടെ കാര്യങ്കോട് പുഴ കരകവിഞ്ഞു. കാര്യങ്കോട് പുഴക്ക് മറുകരെ ചെറുപുഴ പഞ്ചായത്തിൽപെട്ട കോഴിച്ചാൽ റവന്യൂവിൽ വെള്ളം കയറി.

മലവെള്ളപ്പാച്ചിലിൽ കോഴിച്ചാൽ ഐഎച്ച്.ഡി. പി കോളനിയിലേക്കുള്ള മുളപ്പാലം ഒലിച്ചു പോയതോടെ കർണാടക വനത്തിനും കാര്യങ്കോട് പുഴക്കും നടുവിലെ തുരുത്തിൽ ഒറ്റപ്പെട്ട 5 കുടുംബങ്ങളെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

കാര്യങ്കോട് പുഴ വേർപെട്ട് ഒഴുകുന്ന തുരുത്തിൽ താമസിക്കുന്ന 14 ഓളം പേരെയാണ് വ്യാഴാഴ്ച രാത്രി അതിസാഹസികമായി പെരിങ്ങോം ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്. പ്രദേശവാസികൾ മറുകര കടക്കുന്ന മുളപ്പാലം മലവെള്ളപ്പാച്ചിലിൽ ഒലിച്ചു പോയത് നാട്ടുകാർ അറിയിച്ചതനുസരിച്ച് ചെറുപുഴ പൊലിസും പെരിങ്ങോം ഫയർഫോഴ്സും സ്ഥലത്തെത്തി താല്കാലിക പാലം സ്ഥാപിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലയോര മേഖലയിലും കർണാടക വനത്തിലും കനത്ത മഴ പെയ്യുകയാണ്.

Share this story