സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; എറണാകുളത്ത് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. എറണാകുളം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചേർത്തല സ്വദേശി പുരുഷോത്തമനാണ് മരിച്ചത്. 84 വയസ്സായിരുന്നു. വൃക്കരോഗവും പ്രമേഹവും രക്തസമ്മർദവും ഇദ്ദേഹത്തിനുണ്ടായിരുന്നു.

സംസ്ഥാനത്ത് 97 കൊവിഡ് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജൂലൈ 31ന് മരിച്ച മഞ്ചേശ്വരം സ്വദേശി ഖദീജ, ആഗസ്റ്റ് 2ന് മരിച്ച കാസർകോട് ഉപ്പള സ്വദേശി ഷഹർബാനു, ആഗസ്റ്റ് 5ന് മരിച്ച വിഴിഞ്ഞം സ്വദേശി സിൽവ അടിമൈ എന്നിവരുടെ പരിശോധനാ ഫലവും പോസിറ്റീവാണ്.

Share this story