അയോധ്യ മുസ്ലിം പള്ളി നിർമാണത്തിന് പോകില്ല; ഞാനൊരു ഹിന്ദുവാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അയോധ്യ മുസ്ലിം പള്ളി നിർമാണത്തിന് പോകില്ല; ഞാനൊരു ഹിന്ദുവാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

അയോധ്യയിലെ മുസ്ലിം പള്ളി നിർമാണത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംബന്ധിക്കില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞാൻ പോകില്ല, കാരണം ഞാനൊരു യോഗിയാണ്. ഒരു ഹിന്ദുവെന്ന നിലയിൽ എനിക്ക് എന്റെ ആരാധന രീതിയനുസരിച്ച് ജീവിക്കാൻ അധികാരമുണ്ട്

പള്ളിയുടെ നിർമാണവുമായി ബന്ധപ്പെട്ട ഒരു കക്ഷിയിലും ഞാനംഗമല്ല. അതുകൊണ്ടാണ് അവർ എന്നെ ക്ഷണിക്കാത്തതും. എനിക്ക് പോകാൻ ആഗ്രഹവുമില്ല. അവർ ക്ഷണിക്കില്ലെന്ന് എനിക്കുറപ്പുമാണ്. യോഗി പറഞ്ഞു.

ഒരു മുഖ്യമന്ത്രി എന്ന നിലയിൽ ഒരു മതവുമായും തനിക്ക് പ്രശ്‌നമില്ല. ഇഫ്താറിൽ പങ്കെടുക്കുന്ന രാഷ്ട്രീയ നേതാക്കൾ തലയിൽ തൊപ്പി ധരിക്കുന്നത് മതനിരപേക്ഷരാണെന്ന് ഭാവിക്കുന്നതിന് വേണ്ടിയാണ്. എന്നാൽ അത് മതേതരത്വമല്ലെന്നും യോഗി കുറ്റപ്പെടുത്തി.

 

Share this story