ഇന്ന് 1251 പേർക്ക് കൊവിഡ്, സമ്പർക്കത്തിലൂടെ 1061 പേർക്ക്; 814 പേർക്ക് രോഗമുക്തി

ഇന്ന് 1251 പേർക്ക് കൊവിഡ്, സമ്പർക്കത്തിലൂടെ 1061 പേർക്ക്; 814 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1251 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1061 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ ഉറവിടം അറിയാത്ത 73 പേരുണ്ട്. വിദേശത്ത് നിന്നെത്തിയ 77 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 94 പേർക്കും 18 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

അഞ്ച് മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. മലപ്പുറം മാമ്പുറത്ത് ഇമ്പച്ചിക്കോയ ഹാജി(68), കണ്ണൂർ കൂടാളിയിലെ സജിത്ത്(40), തിരുവനന്തപുരം സ്വദേശി ഗോപകുമാർ(60), എറണാകുളം എളമക്കര സ്വദേശി ബാബു(60), ആലപ്പുഴ സ്വദേശി സുധീർ എന്നിവരാണ് മരിച്ചത്.

അഞ്ച് ജില്ലകളിൽ ഇന്ന് രോഗബാധിതരുടെ എണ്ണം നൂറ് കടന്നു. തിരുവനന്തപുരം 289, കാസർകോട് 168, കോഴിക്കോട് 149, മലപ്പുറം 142, പാലക്കാട് 123. ഇന്ന് രോഗമുക്തി നേടിയത് 814 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 27,608 സാമ്പിളുകൾ പരിശോധിച്ചു

Share this story