ലാൻഡിംഗ് പിഴച്ചു, വിമാനം 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; പിന്നാലെ നെടുകെ പിളർന്നു

ലാൻഡിംഗ് പിഴച്ചു, വിമാനം 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; പിന്നാലെ നെടുകെ പിളർന്നു

സംസ്ഥാനത്തെ തന്നെ ഞെട്ടിച്ച് കരിപ്പൂരിൽ വിമാനാപകടം. ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം മുപ്പത് അടിയോളം താഴ്ചയിലേക്ക് കൂപ്പുകുത്തുകയും നെടുകെ പിളരുകയുമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവർക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.

അപകടസ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് ആളുകളെ ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ദുരന്തനിവാരണ സേനയും അധികൃതരും കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജീവൻ രക്ഷാ സംവിധാനങ്ങളും കരിപ്പൂരിൽ കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്

രണ്ട് മരണം ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. കൊണ്ടോട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ രണ്ട് പേരാണ് മരിച്ചതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറയുന്നു. പക്ഷേ ഇതിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. പലരുടെയും ശരീര ഭാഗങ്ങൾ അറ്റുപോയ നിലയിലാണ് ആശുപത്രിയിലെത്തിച്ചിട്ടുള്ളത്.

 

Share this story