കടവൂർ ജയൻ വധം: ആർഎസ്എസുകാരായ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്

കടവൂർ ജയൻ വധം: ആർഎസ്എസുകാരായ ഒമ്പത് പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്

ആർഎസ്എസ് നേതാവായിരുന്ന കടവൂർ ജയനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആർഎസ്എസ് പ്രവർത്തകരായ പ്രതികൾക്ക് ശിക്ഷ വിധിച്ചു. ഒമ്പത് പ്രതികളെയും ജീവപര്യന്തം കഠിനതടവിനാണ് ശിക്ഷിച്ചത്. കൊല്ലം ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. പ്രതികൾ 71500 രൂപ വീതം പിഴയും അടയ്ക്കണം.

കേസിലെ രണ്ട് പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാൽ വീഡിയോ കോൺഫറൻസ് വഴിയാണ് ഹാജരാക്കിയത്. 2012 ഫെബ്രുവരി 7നാണ് പട്ടാപ്പകൽ ജയനെ വെട്ടിക്കൊന്നത്. ആർഎസ്എസ് വിട്ട വൈരാഗ്യത്തിലായിരുന്നു കൊലപാതകം.

കേസിൽ പ്രതികൾക്ക് അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. തുടർന്നാണ് ജില്ലാ സെഷൻസ് കോടതി വാദം വീണ്ടും കേട്ടതും ശിക്ഷ വിധിച്ചതും.

 

Share this story