ലോക്ക് ഡൗൺ നീട്ടിയതിനെതിരെ തിരുവനന്തപുരം പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

ലോക്ക് ഡൗൺ നീട്ടിയതിനെതിരെ തിരുവനന്തപുരം പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം

തിരുവനന്തപുരം പുല്ലുവിളയിൽ നാട്ടുകാരുടെ പ്രതിഷേധം. ലോക്ക് ഡൗൺ നീട്ടിയതിൽ പ്രതിഷേധിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം പേരാണ് ഇടവക കാര്യാലയത്തിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിക്കുന്നത്.

തീരപ്രദേശത്ത് ആഗസ്റ്റ് 16 വരെ ലോക്ക് ഡൗൺ നീട്ടിയിരുന്നു. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെടുന്ന പ്രദേശമാണ് പുല്ലുവിള. ലോക്ക് ഡൗൺ കർശനമായി തന്നെ തുടരാനാണ് അധികൃതരുടെ തീരുമാനം

ആഗസ്റ്റ് 10 മുതൽ വിഴിഞ്ഞം തുറമുഖത്ത് മത്സ്യബന്ധനം നടത്താം. കാലാവസ്ഥാ മുന്നറിയിപ്പ് അനുസരിച്ച് വേണം കടലിൽ പോകാൻ.

Share this story