മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 132 അടിയിലെത്തി; രണ്ട് ദിവസത്തിനിടെ 8 അടി ഉയർന്നു

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 132 അടിയിലെത്തി; രണ്ട് ദിവസത്തിനിടെ 8 അടി ഉയർന്നു

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 132 അടിയിലെത്തി. രണ്ട് ദിവസത്തിനിടെ എട്ട് അടി വെള്ളമാണ് അണക്കെട്ടിൽ കൂടിയത്. പ്രധാന വൃഷ്ടിപ്രദേശമായ തേക്കടിയിലും പീരുമേടും അതിശക്തമായ മഴയാണ് ലഭിക്കുന്നത്. 14,000ഘനയടി വെള്ളമാണ് സെക്കന്റിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത്

തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവും കൂട്ടിയിട്ടുണ്ട്. സുപ്രീം കോടതി വിധിപ്രകാരം 142 അടിയാണ് അണക്കെട്ടിലെ അനുവദനീയമായ ജലനിരപ്പ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യവും നിലവിലില്ല

2355 അടി വെള്ളമാണ് ഇടുക്കി ഡാമിലുള്ളത്. നിലവിൽ സംഭരണ ശേഷിയുടെ 63 ശതമാനം വെള്ളം മാത്രമാണിത്. ഡാം തുറക്കണമെങ്കിൽ 27 അടി കൂടി ജലനിരപ്പ് ഉയരണം. ഇരട്ടയാർ ഡാം തുറന്നിട്ടുണ്ട്.

 

Share this story