വീണ്ടും കൊവിഡ് മരണം; ചികിത്സയിലിരുന്ന കാസർകോട് സ്വദേശി മരിച്ചു
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജിയാണ് മരിച്ചത്. 72 വയസ്സായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
ജൂലൈ 22നാണ് മുഹമ്മദ് കുഞ്ഞി ഹാജിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് കണ്ണൂരിലെ സ്വാകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മക്കൾക്കും ഉൾപ്പെടെ നാല് പേർക്ക് കൂടി കുടുംബത്തിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
