കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരു മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് മരണം

കൊവിഡ് ബാധിച്ച് വയനാട്ടിൽ ഒരു മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തത് രണ്ട് മരണം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. വയനാട് കൽപ്പറ്റ ചാത്തോത്ത് സ്വദേശി അലവിക്കുട്ടി ഹാജിയാണ് മരിച്ചത്. 65 വയസ്സായിരുന്നു. കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് മൂന്ന് ദിവസം മുമ്പാണ് അലവിക്കുട്ടി ഹാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഹൃദയസംബന്ധമായ അസുഖവും ശ്വാസകോശ രോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തിന്റെ മക്കളും ചികിത്സയിലാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തത്

കാസർകോട് നീലേശ്വരം ആനച്ചാൽ സ്വദേശി മുഹമ്മദ് കുഞ്ഞി ഹാജിയാണ് മരിച്ച മറ്റൊരാൾ. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 72 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളും കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലാണ്.

 

Share this story