രാജമല പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

രാജമല പെട്ടിമുടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ഇടുക്കി രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരുക്കേറ്റവർക്ക് അമ്പതിനായിരം രൂപയും സഹായമായി നൽകും.

നിരവധി പേർക്ക് ജീവൻ നഷ്ടമായ ദുരന്തത്തിൽ വേദന പങ്കുവെക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. തന്റെ ചിന്തകൾ ദു:ഖത്തിലായ കുടുംബങ്ങൾക്കൊപ്പമാണ്. ദുരിതബാധിതർക്ക് വേണ്ട സഹായങ്ങൾ നൽകി ദേശീയ ദുരന്തനിവാരണ സേനയും ഭരണകൂടവും പ്രവർത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു

തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലെയ്ത്തിന് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടായാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി നടന്ന അപകടം പുലർച്ചെയാണ് പുറംലോകം അറിയുന്നത്. 83 പേരോളമാണ് ഇവിടെ താമസിച്ചിരുന്നത്. 14 പേരുടെ മൃതദേഹം കണ്ടെടുത്തു. 12 പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്

 

Share this story