പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; 9 പേരെ തിരിച്ചറിഞ്ഞു

പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; 9 പേരെ തിരിച്ചറിഞ്ഞു

മൂന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 14 ആയി. ഇതിലൊരു കുട്ടിയുമുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ 9 പേരെ തിരിച്ചറിഞ്ഞു.

ഗാന്ധിരാജ്(48), ശിവകാമി(38),വിശാൽ(12),രാമലക്ഷ്മി(40),മുരുകൻ(45), മയിൽസ്വാമി(48), കണ്ണൻ(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുപതോളം കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്. നാല് ലയങ്ങളിൽ 30 മുറികളിലായാണ് ഇവർ കഴിഞ്ഞിരുന്നത്.

മണ്ണിടിച്ചിലിനെ തുടർന്ന് നാല് ലയങ്ങൾ പൂർണമായും തകർന്നു. കണ്ണൻദേവൻ പ്ലാന്റേഷന്റെ ലയത്തിനാണ് അപകടം. 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോലഞ്ചേരി, മൂന്നാർ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പരുക്കേറ്റ പളനിയമ്മ എന്ന സ്ത്രീയുടെ നില ഗുരുതരമാണ്. ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റി.

വെള്ളിയാഴ്ച പുലർച്ചെയോടെയാണ് രാജമലയിൽ ഉരുൾപൊട്ടിയത്. തുടർന്ന് പെട്ടിമുടി തോട്ടം മേഖലയിൽ മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു. നേരം വെളുത്തതിന് ശേഷമാണ് അപകടവിവരം പുറംലോകം അറിയുന്നത്. ഒറ്റപ്പെട്ട മേഖലയായതിനാൽ രക്ഷാപ്രവർത്തകർക്ക് ഇവിടെ എത്താനും ഏറെ ബുദ്ധിമുട്ടുകൾ തരണം ചെയ്യേണ്ടി വന്നു.

 

Share this story