നേരിടുന്നത് ഇരട്ട ദുരന്തത്തെ; രാഷ്ട്രീയ ചിന്ത മാറ്റിവെച്ച് എല്ലാവരും ഒന്നിച്ച് നേരിടണമെന്ന് മുഖ്യമന്ത്രി

നേരിടുന്നത് ഇരട്ട ദുരന്തത്തെ; രാഷ്ട്രീയ ചിന്ത മാറ്റിവെച്ച് എല്ലാവരും ഒന്നിച്ച് നേരിടണമെന്ന് മുഖ്യമന്ത്രി

കൊവിഡ് വ്യാപനത്തിന് പിന്നാലെ മഴക്കെടുതിയും വന്നതോടെ നാം നേരിടുന്നത് ഇരട്ട ദുരന്തത്തെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധവും കാലവർഷക്കെടുതിക്കെതിരായ പ്രതിരോധവും വേണ്ടിവന്നു. അപകടസാധ്യത കൂടുതലാണ്. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് പ്രവചനം. വർധനയുടെ തോത് കുറയ്ക്കാനാണ് ശ്രമം

പ്രകൃതിദുരന്ത നിവാരണത്തിന് വേണ്ട ഇടപെടലും ഊർജിതമായി നടക്കുന്നുണ്ട്. പോരാട്ടത്തിൽ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണം. രാഷ്ട്രീയ ചിന്ത മാറ്റിവെച്ച് ഒന്നിച്ച് ദുർഘട ഘട്ടത്തെ നേരിടണം. സംസ്ഥാനം പരിമിതമായ സാമ്പത്തിക വിഭവ ശേഷിയുള്ള ഒന്നാണ്. ജനത്തിന്റെ ശക്തമായ പങ്കാളിത്തം എല്ലാതുറയിലും ഉറപ്പാക്കാൻ സാധിച്ചിട്ടുണ്ട്. ജനത്തിന്റെ പിന്തുണ കൊണ്ടാണ് കൊവിഡ് പ്രതിരോധത്തിൽ ലോകത്തിന്റെ അഭിനന്ദനം നേടിയത്.

സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാരിന് കൈത്താങ്ങാകാൻ സമൂഹം മുന്നിട്ടിറങ്ങി. ഡിവൈഎഫ്‌ഐയുടെ റീസൈക്കിൾ കേരള പ്രവർത്തനം ഉദാഹരണമാണ്. വിവിധ വഴികളിലൂടെ ശേഖരിച്ച 10,95,86,237 രൂപയാണ് ഇത്തരത്തിൽ നൽകിയത്. ലോകത്തിന് തന്നെ മാതൃക തീർത്ത പ്രവർത്തനമാണ്.

Share this story