നഗ്നതാ പ്രദർശനം; രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി, അറസ്റ്റ് ഉറപ്പായി

നഗ്നതാ പ്രദർശനം; രഹ്ന ഫാത്തിമയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി, അറസ്റ്റ് ഉറപ്പായി

നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇത് ഷൂട്ട് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യഹർജി സുപ്രീം കോടതിയും തള്ളി. നേരത്തെ ഹൈക്കോടതിയും ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. സമൂഹത്തിന്റെ കുഴപ്പമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഹ്ന ഫാത്തിമ സുപ്രീം കോടതിയെ സമീപിച്ചത്.

ഇതോടെ ഇവർ പോക്‌സോ കേസിൽ അറസ്റ്റിലാകുമെന്ന് ഉറപ്പായി. ഇവരുടെ നടപടി കുട്ടികളെ ഉപയോഗിച്ചുള്ള ലൈംഗിക കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുമെന്ന് സുപ്രീം കോടതിയും നിരീക്ഷിച്ചു. പോക്‌സോ, ഐടി, ബാലനീതി നിയമപ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ പോലീസ് കേസെടുത്തത്.

 

Share this story