തെളിവില്ലെന്ന് സ്വപ്‌ന; രാത്രി 1 മണിക്ക് ഫ്‌ളാറ്റിൽ ഒത്തുകൂടിയത് പ്രാർഥിക്കാൻ അല്ലല്ലോയെന്ന് കസ്റ്റംസും

തെളിവില്ലെന്ന് സ്വപ്‌ന; രാത്രി 1 മണിക്ക് ഫ്‌ളാറ്റിൽ ഒത്തുകൂടിയത് പ്രാർഥിക്കാൻ അല്ലല്ലോയെന്ന് കസ്റ്റംസും

സ്വർണക്കടത്ത് കേസിൽ തനിക്ക് ബന്ധമുണ്ടെന്ന് തെളിയിക്കാൻ കസ്റ്റംസിന് സാധിച്ചിട്ടില്ലെന്ന് മുഖ്യപ്രതി സ്വപ്‌ന സുരേഷ് കോടതിയിൽ. കോൺസുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിൽ ഭരണത്തിൽ സ്വാധീനമുണ്ടാകുന്നത് സ്വാഭാവികമാണ്. അതിലൊരു തെറ്റുമില്ല

സ്വർണക്കടത്തിന് ഒത്താശ ചെയ്തുവെന്ന് തെളിവ് കണ്ടുപിടിക്കാൻ ഒരുമാസമായിട്ടും കസ്റ്റംസിന് സാധിച്ചിട്ടില്ല. കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ പോലീസിൽ സ്വാധീനമുണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യമാണെന്നും സ്വപ്‌നയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ സന്ദീപിന്റെ ഭാര്യയുടെ മൊഴിയുൾപ്പെടെ നിരവധി തെളിവുകൾ സ്വപ്‌നക്കെതിരായി ഉണ്ടെന്് കസ്റ്റംസ് മറുപടി നൽകി

രാത്രി ഒരു മണിക്ക് പ്രതികളെല്ലാം ഫ്‌ളാറ്റിൽ ഒത്തുകൂടിയത് കൊവിഡ് ചർച്ചക്കോ പ്രാർഥിക്കാനോ അല്ലെന്ന് കസ്റ്റംസ് പറഞ്ഞു. ഉന്നത ഓഫീസറും രാത്രിയിൽ ഫ്‌ളാറ്റിൽ വന്നിട്ടുണ്ട്. ഇത്തരം സ്വാധീനമുള്ളവരെ ജാമ്യത്തിൽ വിട്ടാൽ കേസിന്റെ അവസ്ഥയെന്താകുമെന്നും കസ്റ്റംസ് ചോദിച്ചു

 

Share this story