കരിപ്പൂരിലെ വിമാനാപകടം; പൈലറ്റും രണ്ട് യാത്രക്കാരും മരിച്ചതായി റിപ്പോർട്ട്

കരിപ്പൂരിലെ വിമാനാപകടം; പൈലറ്റും രണ്ട് യാത്രക്കാരും മരിച്ചതായി റിപ്പോർട്ട്

കോഴിക്കോട്: കരിപ്പൂരിൽ റൺവേയിൽ നിന്ന് വിമാനം തെന്നിമാറിയ അപകടത്തിൽ പെയിലറ്റും രണ്ട് യാത്രക്കാരും മരിച്ചതായാണ് വിവരം.

30 അടി താഴ്ചയിലേക്കാണ് വിമാനം തകർന്നുവീണത്. വിമാനം രണ്ടായി പിളർന്നു. കരിപ്പൂരിലും പരിസരത്തും ശക്തമായ മഴപെയ്തുകൊണ്ടിരിക്കുകയാണ്. നിരവധിപേർക്ക് അപകത്തിൽ പരുക്കേറ്റു. പരുക്കേറ്റവരെ കൊണ്ടോട്ടിയിലുള്ള വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.

174 യാത്രക്കാരും 5 ക്രൂ മെമ്പേഴ്‌സുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽപെട്ടത് ദുബൈയിൽ നിന്നും കരിപ്പൂരിലേക്ക് വന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണ്.

Share this story