വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിനെ തുടർന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിനെ തുടർന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു

വയനാട് മേപ്പാടിയിൽ മുണ്ടക്കൈ ഭാഗത്ത് ഉരുൾപൊട്ടി. ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഉരുൾപൊട്ടലുണ്ടായത്. ആളപായമില്ല. അതേസമയം രണ്ട് വീടുകൾ ഉരുൾപൊട്ടലിൽ തകർന്നു. മുണ്ടക്കൈ എൽപി സ്‌കൂളിന് സമീപത്തെ ഇരുമ്പ് പാലം ഒലിച്ചുപോയി. ആറ് വീട്ടുകാർ ഒറ്റപ്പെട്ടു

ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. പാലത്തിന് ഇപ്പുറത്തേക്ക് വടം കെട്ടി വലയിലിരുത്തിയാണ് ആളുകളെ കൊണ്ടുവരുന്നത്. റാണിമല ഭാഗത്ത് വനത്തിനുള്ളിലാണ് ഉരുൾപൊട്ടലുണ്ടായത്. തുടർന്നുണ്ടായ മലവെള്ള പാച്ചിലിൽ മരങ്ങൾ ഒഴുകിവന്ന് പാലത്തിൽ തടഞ്ഞു നിൽക്കുകയും പാലം തകരുകയുമായിരുന്നു.

മുണ്ടക്കൈ രക്ഷാപ്രവർത്തനം.

വയനാട് ജില്ലയിലെ മുണ്ടക്കൈ വെള്ളരിമലയിലുണ്ടായ ഉരുൾപൊട്ടലിൽ പാലം തകർന്നു. പാലത്തിനു അപ്പുറം കുറച്ച് കുടുംബങ്ങൾ കുടുങ്ങിയിരുന്നു. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Posted by Pinarayi Vijayan on Friday, August 7, 2020

Share this story