ഇന്ന് 1420 പേർക്ക് കൊവിഡ്, 1216 പേർക്ക് സമ്പർക്കത്തിലൂടെ; 1715 പേർക്ക് രോഗമുക്തി

ഇന്ന് 1420 പേർക്ക് കൊവിഡ്, 1216 പേർക്ക് സമ്പർക്കത്തിലൂടെ; 1715 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1420 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. അതേസമയം 1715 പേർ ഇന്ന് രോഗമുക്തി നേടി. ഇതും ഏറ്റവുമുയർന്ന കണക്കാണ്. ഇന്ന് നാല് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

കാസർകോട് ഉപ്പള സ്വദേശി വിനോദ്കുമാർ(41), കോഴിക്കോട് വെള്ളികുളങ്ങര സുലൈഖ(61), കൊല്ലം കിളിക്കൊല്ലൂർ സ്വദേശി ചെല്ലപ്പൻ(60), ആലപ്പുഴ പാണാവള്ളി പുരുഷോത്തമൻ(84) എന്നിവരാണ് മരിച്ചത്. എന്നിവരാണ് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 1216 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതിൽ ഉറവിടം അറിയാത്ത 92 പേരുണ്ട്. വിദേശത്ത് നിന്നെത്തിയ 60 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 108 പേർക്കും 30 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് ഇന്ന് 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 435 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഇതിൽ 31 പേരുടെ ഉറവിടം വ്യക്തമല്ല. ഏഴ് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. തലസ്ഥാന നഗരിയിൽ നിയന്ത്രണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു

രോഗം സ്ഥിരീകരിച്ചവരിൽ ജില്ല തിരിച്ചുള്ള കണക്ക്. കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസർകോട് 73, തൃശ്ശൂർ 64, കണ്ണൂർ 57, കൊല്ലം 41, ഇടുക്കി 41, പാലക്കാട് 39, പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10

Share this story