അഞ്ചുതെങ്ങിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; 476 പേരെ പരിശോധിച്ചപ്പോൾ 125 പേർക്ക് പോസിറ്റീവ്

അഞ്ചുതെങ്ങിൽ കൊവിഡ് വ്യാപനം അതിരൂക്ഷം; 476 പേരെ പരിശോധിച്ചപ്പോൾ 125 പേർക്ക് പോസിറ്റീവ്

തിരുവനന്തപുരം അഞ്ചുതെങ്ങിൽ കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്നു. ഇന്ന് 476 പേരെ പരിശോധിച്ചപ്പോൾ ഇതിൽ 125 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. പൂന്തുറ, മാമ്പള്ളി, അഞ്ചുതെങ്ങ് ജംഗ്ഷൻ എന്നീ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്.

അഞ്ചുതെങ്ങ് പഞ്ചായത്ത് പ്രസിഡന്റ്, രണ്ട് പഞ്ചായത്തംഗങ്ങൾ എന്നിവർക്കും രോഗം സ്ഥിരീകരിച്ചു. നിലവിൽ ആയിരത്തിലധികം കൊവിഡ് കേസുകളാണ് അഞ്ചുതെങ്ങിൽ നിന്ന് മാത്രം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മേഖലയിൽ വലിയ ക്ലസ്റ്റർ രൂപപ്പെട്ടതായി സർക്കാർ നേരത്തെ അറിയിച്ചിരുന്നു

അഞ്ചുതെങ്ങിൽ സമൂഹവ്യാപനമുണ്ടായോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ക്ലസ്റ്ററിന് പുറത്തേക്കും രോഗവ്യാപനമുണ്ടാകുന്നത് ആശങ്കക്ക് വഴിവെക്കുന്നു. ഇന്നലെ 104 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്.

 

Share this story