സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; 3530 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കനത്ത മഴയിൽ വ്യാപക നാശനഷ്ടം; 3530 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 3530 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 11,446 പേരാണ് ക്യാമ്പുകളിൽ കഴിയുന്നത്. ഏറ്റവും കൂടുതൽ ക്യാമ്പുള്ളത് വയനാട് ജില്ലയിലാണ്. ഇവിടെ 69 ക്യാമ്പുകളിലായി 3795 പേരെ പാർപ്പിച്ചു

പത്തനംതിട്ടയിൽ 43 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1015 പേരെ പാർപ്പിച്ചു. കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 പേരും എറണാകുളത്ത് 30 ക്യാമ്പുകളിലായി 852 പേരും മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേരുമുണ്ട്.

ഇടുക്കി ജില്ലയിലാകെ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചപ്പാത്ത് പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി. വണ്ടൻമേട് ശാസ്താനടയിൽ രണ്ടിടത്ത് ഉരുൾപൊട്ടി 20 ഏക്കർ കൃഷി നശിച്ചു. പത്ത് വീടുകൾ തകർന്നു. ചെകുത്താൻമലയിൽ നാലിടത്ത് ഉരുൾപൊട്ടി ഏലം കൃഷി നശിച്ചു. തേക്കടി-കൊച്ചി സംസ്ഥാനപാതയിൽ നിരപ്പേൽകട കൊച്ചുപാലം ഒലിച്ചുപോയി. ജില്ലയിൽ 21 ക്യാമ്പുകളിലായി 580 പേരെ മാറ്റി പാർപ്പിച്ചു

 

Share this story