കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിനുകൾ റദ്ദാക്കി, ചില സർവീസുകൾ വഴിതിരിച്ചുവിട്ടു

കൊങ്കൺ പാതയിൽ മണ്ണിടിച്ചിൽ; ട്രെയിനുകൾ റദ്ദാക്കി, ചില സർവീസുകൾ വഴിതിരിച്ചുവിട്ടു

കൊങ്കൺ റെയിൽവേ പാതയിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ വീണ്ടുമുണ്ടായതോടെ വിവിധ ട്രെയിനുകൾ റദ്ദാക്കി. തിരുവനന്തപുരം ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസും ആഗസ്റ്റ് 20 വരെ പൂർണമായി റദ്ദാക്കി

ന്യൂഡൽഹി-തിരുവനന്തപുരം രാജധാനി സ്‌പെഷ്യൽ ട്രെയിൻ അഗസ്റ്റ് 9, 11, 12, 16, 18 തീയതികളിലും തിരുവനന്തപുരം-ന്യൂഡൽഹി രാജധാനി ആഗസ്റ്റ് 11, 13, 14, 18, 20 തീയതികളിലും റദ്ദാക്കി

എറണാകുളം-നിസാമുദ്ദീൻ മംഗള പ്രതിദിന സ്‌പെഷ്യൽ ട്രെയിൻ, നിസാമുദ്ദീൻ-എറണാകുളം മംഗള, നിസാമുദ്ദീൻ-എറണാകുളം തുരന്തോ പ്രതിവാര ട്രെയിൻ, എറണാകുളം-നിസാമുദ്ദീൻ തുരന്തോ പ്രതിവാര ട്രെയിൻ എന്നിവ ആഗസ്റ്റ് 9 മുതൽ 20 വരെ പനവേൽ പൂനെ വഴി തിരിച്ചുവിടും. കൂടുതൽ സംശയങ്ങൾക്ക് 138 ൽ ബന്ധപ്പെടാം

Share this story