മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; വെള്ളം ഒഴുക്കിവിടണമെന്ന് തമിഴ്‌നാടിനോട് കേരളം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; വെള്ളം ഒഴുക്കിവിടണമെന്ന് തമിഴ്‌നാടിനോട് കേരളം

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ ജലം ടണൽ വഴി വൈഗൈ ഡാമിലേക്ക് കൊണ്ടുവന്ന് ഒഴുക്കി വിടണമെന്ന് കേരളം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടു. ചീപ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്‌നാട് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും അറിയിക്കണമെന്ന് കേരളം ആവശ്യപ്പെട്ടു

കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് അതിവേഗമാണ് ഉയരുന്നത്. ഓഗസ്റ്റ് 3ന് 116.20 അടിയുണ്ടായിരുന്ന ജലനിരപ്പ് ഏഴാം തീയതി ആയപ്പോഴേക്കും 131.25 അടിയിലേക്ക് എത്തി. രണ്ട് ദിവസം ഇടുക്കിയിൽ റെഡ് അലർട്ടാണ്. മഴ കൂടുതൽ ശക്തമാകുന്നതോടെ ജലനിരപ്പ് അപകടകരമായ അവസ്ഥയിലേക്ക് ഉയരുമെന്നാണ് കരുതുന്നത്.

റിസർവോയറിലേക്ക് വരുന്ന വെള്ളത്തിന്റെ അളവ് 13,257 ക്യൂസെക്‌സും ടൺൽ വഴി പുറത്തേക്ക് തള്ളുന്നതിന്റെ അളവ് 1650 ക്യൂസെക്‌സുമാണ്. തമിഴ്‌നാടിന്റെ ഭാഗമായ പെരിയാർ ഡാമിന്റെ സർപ്ലസ് ഷട്ടറുകൾ 1,22,000 ക്യൂസെക്‌സ് ജലം പുറന്തള്ളാൻ പര്യാപതമായ രീതിയിൽ പ്രവർത്തനക്ഷമമാണ്.

 

Share this story