തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു; കാസർകോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു; കാസർകോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കനത്ത മഴയിൽ കാസർകോട് ജില്ലയിൽ തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു. കയ്യൂർ, കരിന്തളം, ചെറുവത്തൂർ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭിലെയും പുഴയുടെ കരകളിൽ വെള്ളം കയറി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റി

ജില്ലയിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കൂടുതൽ സ്ഥലങ്ങളിൽ വെള്ളം ഉയരുകയാണ്. ചെറുപുഴ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. കൊട്ടോടി പുഴ കരകവിഞ്ഞതിനെ തുടർന്ന് കൊട്ടോടി ടൗൺ വെള്ളത്തിനടിയിലായി. ചൈത്രവാഹിനി കരകവിഞ്ഞതിനെ തുടർന്ന് പെരുമ്പട്ട, ഭീമനടി മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

പനത്തടി പഞ്ചായത്തിലെ തുമ്പോടിയിൽ ഉരുൾപൊട്ടി. ഭീമനടി കൊന്നക്കാട് മണ്ണിടിച്ചിലിനെ തുടർന്ന് മൂത്താടി കോളനിയിലെ അഞ്ച് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

Share this story