പെട്ടിമുടി ദുരന്തം: ഇതുവരെ 41 മൃതദേഹങ്ങൾ കണ്ടെടുത്തു; തെരച്ചിൽ തുടരുന്നു

പെട്ടിമുടി ദുരന്തം: ഇതുവരെ 41 മൃതദേഹങ്ങൾ കണ്ടെടുത്തു; തെരച്ചിൽ തുടരുന്നു

മൂന്നാർ പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽപ്പെട്ടവർക്കായുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് 15 മൃതദേഹങ്ങളാണ് മണ്ണിനടിയിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 41 ആയി.

സ്‌നിഫർ ഡോഗുകളുടെയും കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളുടെയും സഹായത്തോടെയാണ് തെരച്ചിൽ തുടരുന്നത്. ഫയർ ഫോഴ്‌സ്, എൻഡിആർഫ് ടീമുകൾ എട്ട് സംഘങ്ങളായി തിരിഞ്ഞാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്.

മണ്ണിനടിയിൽ കുടുങ്ങിയവരെ കണ്ടെത്താൻ പരിശീലനം ലഭിച്ച രണ്ട് സ്‌നിഫർ ഡോഗുകളെ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്. സമീപത്തെ പുഴയിൽ തെരച്ചിൽ നടത്താൻ മുങ്ങൽ വിദഗ്ധ സംഘവും എത്തിയിട്ടുണ്ട്.

ദുരന്തഭൂമിയിൽ ഇപ്പോഴും മഴ ശക്തമായി തുടരുന്നതാണ് രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നത്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതൽ ശക്തമാകുകയാണ്. കൂടാതെ മണ്ണിടിച്ചിലും തുടരുന്നുണ്ട്. 81 പേരാണ് ലയങ്ങളിൽ താമസിച്ചിരുന്നത് എന്നാണ് ടാറ്റാ കമ്പനിയുടെ കണക്ക്. എന്നാൽ ഇവരുടെ ബന്ധുക്കളും വിദ്യാർഥികളുമടക്കം നൂറോളം പേർ അപകടസമയത്തുണ്ടായിരുന്നു എന്നാണ് സൂചന.

 

Share this story