കനത്ത മഴ: കോട്ടയവും സമീപ പ്രദേശങ്ങളും വെള്ളത്തിലായി; ഇടുക്കിയിലും അതീവ ജാഗ്രത

കനത്ത മഴ: കോട്ടയവും സമീപ പ്രദേശങ്ങളും വെള്ളത്തിലായി; ഇടുക്കിയിലും അതീവ ജാഗ്രത

കനത്ത മഴയെ തുടർന്ന് മധ്യ-തെക്കൻ കേരളത്തിലെ ജില്ലകളിൽ വെള്ളത്തിനായി. പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ നദികളെല്ലാം കര കവിഞ്ഞൊഴുകുകയാണ്. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കുട്ടനാടിൽ കൂടുതൽ ദുരിതാശ്വാ ക്യാമ്പുകൾ തുറന്നു

മീനച്ചിലാറും കൊടൂരാറും കരകവിഞ്ഞൊഴുകാൻ തുടങ്ങിയതോടെ അയർക്കുന്നം, പേരൂർ, പൂവത്തുംമൂട്, പാല, പാറേച്ചാൽ, തിരുവഞ്ചൂർ, താഴത്തങ്ങാടി പ്രദേശങ്ങളിൽ വെള്ളം കയറി. ഇവിടെ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. അയ്മനം, ആർപ്പൂക്കര, തിരുവാർപ്പ് പഞ്ചായത്തുകളിലും വെള്ളം കയറി

ഇടുക്കി ജില്ലയിൽ ഇന്നും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിൽ അതിശക്തമായ മഴ തുടരുകയാണ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് അതിവേഗമാണ് ഉയരുന്നത്. സ്പിൽവേ വഴി പെരിയാറിലേക്ക് വെള്ളം തുറന്നു വിടാൻ സാധ്യതയേറെയാണ്. തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴയിലും പത്തനംതിട്ടയിലും സ്ഥിതഗതികൾ ആശങ്കാജനകമാണ്. പമ്പ ഡാം ഏതുനിമിഷവും തുറന്നേക്കാം. പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനത്തിനായി മത്സ്യത്തൊഴിലാളികളും എത്തിയിട്ടുണ്ട്.

 

Share this story