പമ്പ ഡാം ഇന്ന് തുറന്നേക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി

പമ്പ ഡാം ഇന്ന് തുറന്നേക്കും; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെ എസ് ഇ ബി

കനത്ത മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പമ്പ അണക്കെട്ട് ഇന്ന് തുറന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ഡാം തുറക്കേണ്ട സാഹചര്യമാണെന്ന് കെഎസ്ഇബി അറിയിച്ചു. ജനങ്ങൾ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ചെറിയ ഡാം കൂടി ആയതിനാൽ കാര്യമായ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്നും കെ എസ് ഇ ബി അറിയിച്ചു.

ഇടുക്കി ഉൾപ്പെടെ പ്രധാന ഡാമുകളിൽ ആശങ്കയില്ല. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നുണ്ട്. ക്രമാതീതമായി വെള്ളം തുറന്നുവിടേണ്ട സാഹചര്യം നിലവിലില്ലെന്നും കെഎസ്ഇബി ചെയർമാൻ വിശദീകരിച്ചു.

Share this story