പെട്ടിമുടിയിൽ രക്ഷാപ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ്; ഒപ്പമുണ്ടായിരുന്നവരെയും ക്വാറന്റൈനിലാക്കും

പെട്ടിമുടിയിൽ രക്ഷാപ്രവർത്തകരിൽ ഒരാൾക്ക് കൊവിഡ്; ഒപ്പമുണ്ടായിരുന്നവരെയും ക്വാറന്റൈനിലാക്കും

പെട്ടിമുടിയിൽ രക്ഷാപ്രവർത്തനം നടത്തുന്ന സംഘാംഗങ്ങളിൽ ഒരാൾക്ക് കൊവിഡ് എന്ന് റിപ്പോർട്ട്. ഫയർ ഫോഴ്‌സ് അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ നിന്നെത്തിയ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഒപ്പമുണ്ടായിരുന്നവരെയും ക്വാറന്റൈനിലാക്കും.

അപകടസ്ഥലത്ത് മൂന്നാം ദിവസവും തെരച്ചിൽ തുടരുകയാണ്. മഴ ശക്തമായി തുടരുന്നത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നുണ്ട്. 28 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. കൂടുതൽ യന്ത്ര സാമഗ്രികൾ പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.

മഴവെള്ളം ദുരന്തസ്ഥലത്തേക്ക് കുത്തനെ ഒഴുകിയെത്തുന്നത് രക്ഷാസംഘത്തെയും ആശങ്കയിലാക്കുന്നുണ്ട്. കൂടുതൽ ഫയർ ഫോഴ്‌സ് യൂനിറ്റിനെ പ്രദേശത്തേക്ക് എത്തിക്കും.

Share this story