മഴക്കെടുതി: കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

മഴക്കെടുതി: കേരളത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി

മഴക്കെടുതിയെ തുടർന്നുള്ള നാശനഷ്ടങ്ങൾ മറികടക്കുന്നതിനായി സംസ്ഥാനത്തിന് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രളയസാഹചര്യം വിലയിരുത്തുന്നതിനായി മഴക്കെടുതി നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചർച്ച നടത്തിയിരുന്നു

പ്രധാനമന്ത്രി വിളിച്ച യോഗത്തിലാണ് സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് എന്ന ആവശ്യം മുഖ്യമന്ത്രി ഉന്നയിച്ചത്. കാലവർഷത്തിൽ ഇതുവരെ സംഭവിച്ച നാശനഷ്ടങ്ങളും രക്ഷാപ്രവർത്തനങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു.

വിശദമായ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സഹായം നൽകാമെന്ന് പ്രധാനമന്ത്രി അറിയിച്ചു. യോഗത്തിൽ റവന്യു മന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി തുടങ്ങിയവരും പങ്കെടുത്തു. കേരളം, ബീഹാർ, അസം, കർണാടക, മഹാരാഷ്ട്ര, ഉത്തർപ്രേദശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്

Share this story