ഇന്ന് 1184 പേർക്ക് കൂടി കൊവിഡ്, 956 പേർക്ക് സമ്പർക്കത്തിലൂടെ; 784 പേർക്ക് രോഗമുക്തി

ഇന്ന് 1184 പേർക്ക് കൂടി കൊവിഡ്, 956 പേർക്ക് സമ്പർക്കത്തിലൂടെ; 784 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1184 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 956 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 114 പേരുണ്ട്. ഇന്ന് 784 പേരാണ് രോഗമുക്തി നേടിയത്.

വിദേശത്ത് നിന്നെത്തിയ 106 പേർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തിയ 73 പേർക്കും 41 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20583 പരിശോധനകളാണ് സംസ്ഥാനത്ത് നടന്നത്. ഏഴ് മരണവും റിപ്പോർട്ട് ചെയ്തു

ഏഴ് മരണം റിപ്പോർട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി (54), മലപ്പുറം പള്ളിക്കൽ സ്വദേശി നഫീസ (52), കൊയിലാണ്ടി സ്വദേശി അബൂബക്കർ (64), തിരുവനന്തപുരം മാറനല്ലൂർ സ്വദേശി ജെമ (50), കൊല്ലം മൈലക്കാട് ദേവദാസ് (45), കാസർകോട് നീലേശ്വരം മുഹമ്മദ് കുഞ്ഞി (68), വയനാട് കൽപ്പറ്റ സ്വദേശി അലവിക്കുട്ടി (65) എന്നിവരാണ് മരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസർകോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂർ 63, കൊല്ലം 41, തൃശ്ശൂർ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 10, പത്തനംതിട്ട 4

Share this story