നിങ്ങളുടെ മനുഷ്യത്വത്തിന് മുന്നിൽ തല കുനിക്കുന്നു; കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് ആദരം അർപ്പിച്ച് എയർ ഇന്ത്യ

നിങ്ങളുടെ മനുഷ്യത്വത്തിന് മുന്നിൽ തല കുനിക്കുന്നു; കരിപ്പൂരിലെ രക്ഷാപ്രവർത്തകർക്ക് ആദരം അർപ്പിച്ച് എയർ ഇന്ത്യ

കരിപ്പൂർ വിമാനാപകടത്തിന് പിന്നാലെ രക്ഷാപ്രവർത്തനം നടത്തി നിരവധി ജീവനുകൾ രക്ഷിച്ച പ്രദേശത്തെ ജനങ്ങൾക്ക് ആദരം അർപ്പിച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. നിങ്ങളുടെ മനുഷ്യത്വത്തിന് മുന്നിൽ തല കുനിക്കുന്നു. ഹൃദയം നിറഞ്ഞ നന്ദി എന്നും എയർ ഇന്ത്യ എക്‌സ്പ്രസ് സമൂഹ മാധ്യമ പേജുകൾ വഴി അറിയിച്ചു

മലപ്പുറത്തെ ജനതക്ക് ആദരം. നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇത് വെറും ധൈര്യമല്ല. നിങ്ങളുടെ മനുഷ്യത്വമാണ് ഓരോ ജീവനെയും കൈപിടിച്ച് ഉയർത്തിയത്. മലപ്പുറത്തെ ജനങ്ങൾക്ക് മുന്നിൽ ഞങ്ങൾ തല കുനിക്കുന്നു എന്നായിരുന്നു എയർ ഇന്ത്യയുടെ സന്ദേശം

Taking a bow to HUMANITY!A standing ovation from our hearts to the PEOPLE OF MALAPPURAM, Kerala, who had showered us…

Posted by Air India Express on Sunday, August 9, 2020

രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായവർ ഇപ്പോൾ ക്വാറന്റൈനിലാണ്. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമാണ് ഇവർ ക്വാറന്റൈനിൽ പോയത്. ഇവരെ ഇന്നലെ അവരവരുടെ കേന്ദ്രങ്ങളിൽ പോയി കണ്ട് കേരളാ പോലീസ് സല്യൂട്ട് ചെയ്തിരുന്നു.

Share this story