കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയത്ത് വെള്ളക്കെട്ടിൽ വീണ് കാണാതായ രണ്ട് പേരുടെ മൃതദേഹങ്ങൾ ലഭിച്ചു. പെരുമ്പായിക്കോടി സ്വദേശി സുധീഷ്, അനിക്കൽ കുര്യൻ എബ്രഹാം എന്നിവരുടെ മൃതദേഹമാണ് ലഭിച്ചത്.

നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിലാണ് ഇവരുടെ മൃതദേഹം ലഭിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ട അച്ചൻകോവിലാറ്റിൽ വയോധികനെയും കാണാതായിരുന്നു.

ഞായറാഴ്ച പുലർച്ചെ കോട്ടയം മണർകാട് വെള്ളക്കെട്ടിൽ വീണ കാർ ഡ്രൈവർ അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം ഞായറാഴ്ച ഉച്ചയോടെ ലഭിച്ചിരുന്നു. കാർ ഒഴുക്കിൽപ്പെട്ടപ്പോൾ കരയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെയാണ് ജസ്റ്റിനും ഒഴുക്കിൽപ്പെട്ടത്.

Share this story