പെട്ടിമുടിയിൽ നിന്ന് ആറ് മൃതദേഹങ്ങൾ കൂടി ലഭിച്ചു; മരണസംഖ്യ 49 ആയി

പെട്ടിമുടിയിൽ നിന്ന് ആറ് മൃതദേഹങ്ങൾ കൂടി ലഭിച്ചു; മരണസംഖ്യ 49 ആയി

രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിൽപ്പെട്ട് മരിച്ചവരുടെ എണ്ണം 49 ആയി. ഇന്ന് പുലർച്ചെ ആരംഭിച്ച തെരച്ചിലിൽ ആറ് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. പുഴയിൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ ലഭിച്ചത്. അപകടം നടന്ന സ്ഥലത്ത് നിന്ന് കിലോമീറ്ററുകൾ ഇപ്പുറത്താണ് മൃതദേഹം ലഭിച്ചത്.

ഇന്നലെവരെ 43 പേരുടെ മൃതദേഹങ്ങളാണ് ലഭിച്ചത്. ഇന്ന് 6 മൃതദേങ്ങൾ കൂടി കിട്ടി. ഇനി 21 പേരെ കൂടി കണ്ടെത്താനുണ്ട്. ഇതിലധികവും കുട്ടികളാണ്. പുഴയിലടക്കം വലിയ പാറക്കൂട്ടങ്ങൾ നിൽക്കുന്നതാണ് തെരച്ചിലിന് തടസ്സമുണ്ടാക്കുന്നത്. ചെറുസ്‌ഫോടനം നടത്തി പാറ പൊട്ടിച്ച് രക്ഷാപ്രവർത്തനം നടത്താനാണ് തീരുമാനം

തെരച്ചിലിനെത്തിയ മുഴുവൻ രക്ഷാപ്രവർത്തകർക്കും കൊവിഡ് പരിശോധന നടത്താനും തീരുമാനമായി. മരിച്ചവരുടെ ബന്ധുക്കൾ തമിഴ്‌നാട്ടിൽ നിന്ന് കൂട്ടത്തോടെ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കൊവിഡ് പരിശോധന നടത്തുന്നത്.

 

Share this story