ഷൊർണൂർ ലോഡ്ജിൽ നിന്ന് അനാശാസ്യത്തിന് പിടിയിലായ യുവതിക്ക് കൊവിഡ്; ഒപ്പം പിടിയിലാവരും നിരീക്ഷണത്തിൽ

ഷൊർണൂർ ലോഡ്ജിൽ നിന്ന് അനാശാസ്യത്തിന് പിടിയിലായ യുവതിക്ക് കൊവിഡ്; ഒപ്പം പിടിയിലാവരും നിരീക്ഷണത്തിൽ

ഷൊർണൂരിൽ ലോഡ്ജ് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തുന്നതിനിടെ പിടിയിലായ അസം സ്വദേശിനിയായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കുളപ്പുള്ള മേഘ ലോഡ്ജിൽ നിന്ന് പിടിയിലായ യുവതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അസം സ്വദേശിനികളായ രണ്ട് സ്ത്രീകളെയടക്കം 10 പേരെയാണ് പോലീസ് പിടികൂടിയത്.

അറസ്റ്റിലായ പത്ത് പേരും റിമാൻഡിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. സ്ത്രീകൾ കണ്ണൂരിലും പുരുഷൻമാർ ആലത്തൂർ ജയിലിലുമാണ് കഴിയുന്നത്. നാല് സ്ത്രീകളെയും നാല് പുരുഷൻമാരെയും ലോഡ്ജ് ഉടമയെയും മാനേജരെയുമാണ് അറസ്റ്റ് ചെയ്തത്.

രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. കൊവിഡ് നിരീക്ഷണ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ലോഡ്ജിലാണ് അനാശാസ്യം അരങ്ങേറിയത്.

Share this story