സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

സ്വർണക്കടത്ത് കേസ്: സ്വപ്‌നയുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും

സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹർജിയിൽ കൊച്ചിയിലെ എൻഐഎ കോടതി ഇന്ന് വിധി പറയും. തനിക്കെതിരെയുള്ള യുഎപിഎ നിലനിൽക്കില്ലെന്നും കള്ളക്കടത്ത് കേസിൽ കസ്റ്റംസ് നിയമങ്ങൾ മാത്രമേ ബാധകമാകൂ എന്നുമാണ് സ്വപ്‌നയുടെ അഭിഭാഷകൻ വാദിച്ചത്.

തനിക്കെതിരെ തെളിവുകൾ കണ്ടെത്താനായിട്ടില്ലെന്നും ഇവർ വാദിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉൾപ്പെടെ വലിയ സ്വാധീനം സ്വപ്‌നക്കുണ്ടായിരുന്നുവെന്നും ജാമ്യത്തിൽ വിട്ടാൽ കേസ് സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമാണ് എൻഐഎ വാദിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറുമായി അടുപ്പമുണ്ടായിരുന്നുവെന്ന സ്വപ്‌നയുടെ മൊഴി അടിസ്ഥാനപ്പെടുത്തിയായിരുന്നു എൻഐഎയുടെ വാദം.

 

Share this story