സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; യുഎപിഎ നിലനിൽക്കും

സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; യുഎപിഎ നിലനിൽക്കും

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ കൊച്ചിയിലെ എൻഐഎ കോടതി തള്ളി. കേസ് നികുതി വെട്ടിപ്പാണെന്നും യുഎപിഎ നിലനിൽക്കില്ലെന്നും സ്വപ്‌നയുടെ അഭിഭാഷകർ വാദിച്ചിരുന്നു. എന്നാൽ തെളിവുകളുടെയും കേസ് ഡയറിയുടെയും അടിസ്ഥാനത്തിൽ എൻഐഎ വാദം കോടതി അംഗീകരിച്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

ഇതോടെ കേസിൽ യുഎപിഎ നിലനിൽക്കും. സ്വർണടത്തിൽ സ്വപ്‌ന പങ്കാളിയാണെന്നതിന് കോടതിയിലും പ്രഥമദൃഷ്ട്യയുള്ള തെളിവ് അംഗീകരിക്കപ്പെട്ടു. കേസിൽ യുഎഇ കോൺസുൽ ജനറലിനെതിരെയും സ്വപ്ന മൊഴി നൽകിയിരുന്നു. സ്വർണക്കടത്ത് ഉൾപ്പെടെ എല്ലാ ഇടപാടിലും കോൺസുൽ ജനറൽ കമ്മീഷൻ കൈപ്പറ്റിയിരുന്നുവെന്നാണ് ഇവരുടെ മൊഴി

ലോക്ക് ഡൗണിന് മുമ്പ് നടത്തിയ 20 സ്വർണക്കള്ളക്കടത്തിലും കോൺസുൽ ജനറലിന് കമ്മീഷൻ നൽകി. യുഎഇ കോൺസുലേറ്റ് സംഘടിപ്പിച്ച എല്ലാ പരിപാടികൾക്കും കോൺസുൽ ജനറൽ കമ്മീഷൻ വാങ്ങി. രണ്ട് ലക്ഷം ഡോളറുമായാണ് കോൺസുൽ ജനറൽ രാജ്യം വിട്ടതെന്നും സ്വപ്ന മൊഴി നൽകിയിരുന്നു

 

Share this story