കാസർകോട് ആശങ്ക വർധിക്കുന്നു; പത്ത് ദിവസത്തിനിടെ 1146 പേർക്ക് കൊവിഡ് ബാധ

കാസർകോട് ആശങ്ക വർധിക്കുന്നു; പത്ത് ദിവസത്തിനിടെ 1146 പേർക്ക് കൊവിഡ് ബാധ

കാസർകോട് ജില്ലയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കൊവിഡിന്റെ മൂന്നാം ഘട്ടത്തിലാണ് ജില്ലയിൽ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 1146 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

കാസർകോട് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ട ആളുകളിൽ രോഗവ്യാപനം കൂടുതലാണ്. ഇതുവരെ 128 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിരോധ മേഖലയിലെ പോലീസിന്റെ പ്രവർത്തനം വിലയിരുത്തി. ആരോഗ്യ പ്രവർത്തകരുമായി ചേർന്ന് നടത്തുന്ന കോണ്ടാക്ട് ട്രേസിംഗ് പൊതുജനം സ്വാഗതം ചെയ്യുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു

കോഴിക്കോട് ഒരു വീട്ടിൽ അഞ്ചിലേറെ പേർ രോഗികളായ 24 വീടുകൾ കോർപറേഷൻ പരിധിയിലുണ്ട്. പുറത്തുപോയി വരുന്നവർ വീടുകൾക്കുള്ളിൽ കൊവിഡ് മുൻകരുതൽ സ്വീകരിക്കണം. മത്സ്യബന്ധനത്തിന് എത്തിയ 68 അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബേപ്പൂരിൽ നിരീക്ഷണം ശക്തിപ്പെടുത്തും. കോഴിക്കോട് ബീച്ച് ആശുപത്രി കൊവിഡ് ആശുപത്രിയാക്കി.

കണ്ണൂരിൽ സമ്പർക്കരോഗബാധ കണ്ടെത്തിയ ചക്കരക്കൽ പോലീസ് പരിധിയിലെ കൂടുതൽ പ്രദേശം അടച്ചു. രോഗവ്യാപനം വർധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ പോലീസ് നടപടികൾ കർശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു

Share this story