സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് കസ്റ്റംസ്

സ്വർണക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റ് പ്രവർത്തിക്കുന്നുവെന്ന് കസ്റ്റംസ്

സ്വർണക്കള്ളക്കടത്തിന് പിന്നിൽ രാജ്യാന്തര റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന് കസ്റ്റംസ്. കള്ളക്കടത്തിനായി ഒരു സംഘം ആളുകൾ പണം മുടക്കുന്നുണ്ട്. ഇത് ഹവാല മാർഗത്തിൽ ഗൾഫിൽ എത്തിക്കുകയാണെന്നും ഹൈക്കോടതിയിൽ കസ്റ്റംസ് വ്യക്തമാക്കി.

കേസിൽ സ്വപ്‌ന, സന്ദീപ്, സരിത്ത് എന്നിവരെ നാല് ദിവസത്തേക്ക് കൂടി എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. എൻഐഎ കേസിൽ തങ്ങൾ പ്രതികളല്ലെന്നും അതുകൊണ്ട് ജാമ്യം അനുവദിക്കണമെന്നും പ്രതികൾ ആവശ്യപ്പെട്ടു. അതേസമയം കസ്റ്റംസ് ഇതിനെ എതിർത്തു

വിദേശത്തുള്ള റബിൻസൺ, ഫൈസൽ ഫരീദ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂവെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചു.

Share this story