വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയും; ഓഗസ്റ്റ് 15ന് മറ്റൊരു ന്യൂനമർദം രൂപപ്പെടും

വരും ദിവസങ്ങളിൽ കേരളത്തിൽ മഴ കുറയും; ഓഗസ്റ്റ് 15ന് മറ്റൊരു ന്യൂനമർദം രൂപപ്പെടും

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ കുറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ ദ്വൈവാര പ്രവചനത്തിൽ അടുത്താഴ്ച കേരളത്തിൽ സാധാരണ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15ന് മറ്റൊരു ന്യൂനമർദം കൂടി രൂപപ്പെടുന്നുണ്ട്. അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ലെന്നാണ് വിലയിരുത്തൽ

നദികളിലെ ജലനിരപ്പ് അപകടനിരപ്പിൽ നിന്ന് താഴ്ന്നു. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സ്ഥിതി മാറി. മലയോര മേഖലകളിൽ പ്രവചനം തെറ്റിച്ച് മഴ ശക്തിപ്രാപിച്ചാൽ പ്രത്യേക ഇടപെടൽ നടത്തും. എല്ലാ ജില്ലയിലും ദുരിതാശ്വാസ ക്യാമ്പ് തുറന്നു.

കൊവിഡ് ക്വാറന്റൈനിൽ കഴിയുന്നവർക്ക് പ്രത്യേക ക്യാമ്പ് ഒരുക്കി. സംസ്ഥാനത്ത് ഇന്ന് ഉച്ചവരെ 493 ക്യാമ്പുകളാണ് ആരംഭിച്ചത്. 21,205 പേർ ക്യാമ്പുകളിലുണ്ടായിരുന്നു. മഴ കുറഞ്ഞതോടെ പലരും വീടുകളിലേക്ക് മടങ്ങുന്നുണ്ട്. തിരികെ പോകുന്നവർ പാലിക്കേണ്ട മുൻകരുതൽ പാലിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

Share this story