സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു

സംസ്ഥാനത്ത് കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു. എറണാകുളത്തും വയനാട്ടിലുമാണ് മരണങ്ങൾ. എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന എം ഡി ദേവസിയാണ് മരിച്ചത്. ആലുവ ചെട്ടിക്കുളം സ്വദേശിയാണ്. 75 വയസ്സായിരുന്നു.

മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം എൻഐവി ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രമേഹവും രക്തസമ്മർദവും ദേവസിക്കുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലൈ 25ന് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

വയനാട്ടിൽ കാരക്കാമല സ്വദേശി മൊയ്തുവാണ് മരിച്ചത് 59 വയസ്സായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രയിൽ ചികിത്സയിലായിരുന്നു. കിഡ്‌നി, കരൾ രോഗങ്ങൾ മൊയ്തുവിനുണ്ടായിരുന്നു

Share this story