മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു. നാല് വടക്കൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ മുന്നറിയിപ്പില്ല.

അതേസമയം മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. കണ്ണൂർ, കാസർകോട് ജില്ലകളുടെ മലയോരങ്ങളിലാണ് മഴ ഇപ്പോഴും ശക്തമായി തുടരുന്നത്. കേരളത്തിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര ജല കമ്മീഷൻ അറഇയിച്ചു. വലിയ അണക്കെട്ടുകളായ ഇടമലയാർ, ഇടുക്കി ഡാമുകളിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. ചെറിയ അണക്കെട്ടുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നത് തുടരും

കോഴിക്കോട്, പാലക്കാട്, വയനാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ ജില്ലകൾ വെള്ളപ്പൊക്ക ബാധിതമാണെന്നും പെരിയാർ അടക്കമുള്ള നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം തുടരുമെന്നും കമ്മീഷണർ അറിയിച്ചു.

Share this story