തിരുവനന്തപുരം നഗരത്തിൽ അഞ്ച് പോലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം നഗരത്തിൽ അഞ്ച് പോലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം നഗരത്തിൽ അഞ്ച് പോലീസുകാർക്ക് കൂടി കൊവിഡ്. വട്ടിയൂർക്കാവ്, ശ്രീകാര്യം, ശ്രീപദ്മനാഭ സ്വാമി ക്ഷേത്രം, എസ് എ പി ക്യാമ്പ്, സിറ്റി എ ആർ ക്യാമ്പ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം കണ്ടെത്തിയ അഞ്ച് പേരും അഞ്ച് വ്യത്യസ്ത സ്റ്റേഷനുകളിലാണ് ജോലി ചെയ്യുന്നതെന്നത് കൂടുതൽ ഗൗരവമുള്ള കാര്യമാണ്. തലസ്ഥാനത്ത് പൂജപ്പുര സെൻട്രൽ ജയിലിലെ 59 തടവുകാർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 99 പേരിൽ പരിശോധന നടത്തിയപ്പോഴാണ് 59 പേർക്ക് കൊവിഡ് കണ്ടെത്തിയത്. 1200 തടവുകാരാണ് ജയിലിലുള്ളത്. ഇവർക്കെല്ലാവർക്കും പരിശോധന നടത്താനാണ് തീരുമാനം

Share this story