കണ്ണൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാൾ അറസ്റ്റിൽ

കണ്ണൂരിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ഒരാൾ അറസ്റ്റിൽ

കണ്ണൂർ കുടിയാൻമലയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു. അരിക്കമല സ്വദേശി കാട്ടുനിലയത്തിൽ കുര്യാക്കോസാണ് മരിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കുര്യാക്കോസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വാഭാവിക മരണമെന്നായിരുന്നു സംശയം. പിന്നീട് അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി കൂടിയായ പിണക്കാട്ട് ബിനോയ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കത്തെ തുടർന്ന് ബിനോയ് കുര്യാക്കോസിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു

Share this story