ഇന്ന് 1212 പേർക്ക് കൊവിഡ്, 1068 പേർക്ക് സമ്പർക്കത്തിലൂടെ; 880 പേർക്ക് രോഗമുക്തി

ഇന്ന് 1212 പേർക്ക് കൊവിഡ്, 1068 പേർക്ക് സമ്പർക്കത്തിലൂടെ; 880 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരിൽ 1068 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ ഉറവിടം അറിയാത്ത 45 പേരുണ്ട്

വിദേശത്ത് നിന്നെത്തിയ 51 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 64 പേർക്കും 22 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. 880 പേർക്കാണ് ഇന്ന് രോഗമുക്തിയുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 28,664 പരിശോധനകൾ സംസ്ഥാനത്ത് നടന്നു. ആറ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

കാസർകോട് ചാലിങ്കൽ സ്വദേശി ഷംസുദ്ദീൻ (53), തിരുവനന്തപുരം മരിയാപുരം സ്വദേശി കനകരാജ്(50), എറണാകുളം അയ്യമ്പുഴയിലെ മറിയംകുട്ടി(77), ഇടുക്കി സ്വദേശി അജിതൻ(55), കോട്ടയം കാരാപ്പുഴ സ്വദേശി ടി കെ വാസപ്പൻ(89), കാസർകോട് സ്വദേശി 65 വയസ്സുള്ള ആദംകുഞ്ഞി എന്നിവരാണ് മരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെയാണ്. തിരുവനന്തപുരം 266, മലപ്പുറം 261, എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസർകോട് 68, ഇടുക്കി 42, കണ്ണൂർ 31, പത്തനംതിട്ട 19, തൃശ്ശൂർ 19, വയനാട് 12, കൊല്ലം 5

Share this story