ഫാം ഉടമ മത്തായിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു

ഫാം ഉടമ മത്തായിയുടെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഹൈക്കോടതിയെ സമീപിച്ചു

പത്തനംതിട്ട ചിറ്റാറിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായി എന്ന യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. മത്തായിയുടെ ഭാര്യ ഷീബയാണ് ഹൈക്കോടതിയെ സമീപിച്ചത്. മത്തായിയുടെ മൃതദേഹം കഴിഢ്ഞ 15 ദിവസമായിട്ടും സംസ്‌കരിച്ചിട്ടില്ല. കുറ്റക്കാരായ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം

മത്തായിയെ കസ്റ്റഡിയിലെടുത്തതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വനംവകുപ്പിൻരെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പറയുന്നു. സതേൺ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സഞ്ജയൻ കുമാറാണ് റിപ്പോർട്ട് വനം മന്ത്രി കെ രാജുവിന് സമർപ്പിച്ചത്. ചട്ടങ്ങൾ പാലിക്കാതെയാണ് മത്തായിയെ കസ്റ്റഡിയിലെടുത്തതെന്നും റിപ്പോർട്ടിൽ പറയുന്നു

മത്തായിയെ ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിച്ചില്ല. വൈദ്യ പരിശോധന നടത്തിയില്ല. മൊഴിയെടുക്കാതെ തെളിവെടുപ്പ് നടത്തി എന്നീ കാര്യങ്ങളും റിപ്പോർട്ടിൽ പറയുന്നുണ്ട്. വനംവകുപ്പിന്റെ ക്യാമറയുടെ മെമ്മറി കാർഡ് എടുത്തെന്ന് മത്തായി സമ്മതിച്ചതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ക്യാമറ നശിപ്പിച്ചതിൽ പോലീസിന് പരാതി നൽകിയില്ലെന്നതും ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പറയുന്നു

Share this story