മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടി സന്ദർശിച്ചു; മൂന്നാറിൽ തൊഴിലാളികളുമായി കൂടിക്കാഴ്ച

മുഖ്യമന്ത്രിയും ഗവർണറും പെട്ടിമുടി സന്ദർശിച്ചു; മൂന്നാറിൽ തൊഴിലാളികളുമായി കൂടിക്കാഴ്ച

ഇടുക്കിയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പെട്ടിമുടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സന്ദർശിച്ചു. ദുരന്തഭൂമി സന്ദർശിച്ചതിന് ശേഷം ഇരുവരും മൂന്നാറിലേക്ക് മടങ്ങി. ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരുമായി മുഖ്യമന്ത്രി സംസാരിച്ചു

രാജമലയിൽ മുഖ്യമന്ത്രിയെ കാത്തുനിന്ന തൊഴിലാളികളെ മൂന്നാർ ടി കൗണ്ടിയിലേക്ക് കൊണ്ടുവരാൻ നിർദേശം നൽകി. ഇവിടെ വെച്ച് തൊഴിലാളികളുമായി മുഖ്യമന്ത്രി സംസാരിക്കും. മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, എം എം മണി, ടി പി രാമകൃഷ്ണൻ, ഡീൻ കുര്യാക്കോസ് എംപി, എസ് രാജേന്ദ്രൻ എംഎൽഎ, ബിജിമോൾ എംഎൽഎ, ഡിജിപി ബെഹ്‌റ, റേഞ്ച് ഐജി ഹർഷിത അട്ടല്ലൂരി, ഐജി യോഗേഷ് അഗർവാൾ, ജില്ലാ കലക്ടർ എസ് പി തുടങ്ങിയവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്

മൂന്നാർ ടി കൗണ്ടിയിൽ അപകടവുമായി ബന്ധപ്പെട്ട അവലോകന യോഗം നടക്കും. ഈ യോഗത്തിന് ശേഷം മുഖ്യമന്ത്രി തൊഴിലാളികളെ കാണും. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കും. അപകടസ്ഥലത്ത് ഏതാണ്ട് ഒരു മണിക്കൂറോളം നേരമാണ് മുഖ്യമന്ത്രിയും ഗവർണറും ചെലവഴിച്ചത്.

Share this story