കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ അർബുദ രോഗി മരിച്ചു

കണ്ണൂരിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ അർബുദ രോഗി മരിച്ചു

കണ്ണൂരിൽ പായത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പായം സ്വദേശി കാപ്പാടൻ ശശിധരനാണ് മരിച്ചത്. 48 വയസ്സായിരുന്നു. ശ്വാസകോശ അർബുദ രോഗിയായിരുന്നു

ആരോഗ്യസ്ഥിതി വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷപ്പെടുത്താനായില്ല. ഇരിട്ടിയിലെ ആശുപത്രിയിലായിരുന്നു ശശിധരൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. ഇവിടെയൊരാൾക്ക് കൊവിഡ് ബാധിച്ചതോടെയാണ് ശശിധരനെ വീട്ടിൽ നിരീക്ഷണത്തിലാക്കിയത്.

Share this story