രോഗവ്യാപനം രൂക്ഷമാകും; ദിനംപ്രതി 10,000നും 20,000ത്തിനും ഇടയിൽ കേസുകൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി

രോഗവ്യാപനം രൂക്ഷമാകും; ദിനംപ്രതി 10,000നും 20,000ത്തിനും ഇടയിൽ കേസുകൾ ഉണ്ടായേക്കാമെന്ന് ആരോഗ്യമന്ത്രി

കേരളത്തില്‍ അടുത്ത മാസത്തോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. വന്‍തോതിലുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി എന്നാല്‍ കേസുകള്‍ കൂടുന്ന സാഹചര്യവും നേരിടാന്‍ ശക്തമാണെന്നും വ്യക്തമാക്കി.

സെപ്തംബറോടെ സംസ്ഥാനത്തെ കൊവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയില്‍ കൊവിഡ് കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. കൊവിഡ് കേസുകള്‍ വർധിക്കുമ്പോൾ അതിന് ആനുപാതികമായി മരണനിരക്കും ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

ഈ പ്രത്യേക സാഹചര്യത്തെ നേരിടാന്‍ സജ്ജമാണെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം ഒരുങ്ങിയതായും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ഇന്ന് 1564 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 1380 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ

Share this story