മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം: ലോകം ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ വിലയിരുത്തുന്നില്ല, രോഗി ഒരു കുറ്റവാളിയല്ല: രമേശ് ചെന്നിത്തല

മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം: ലോകം ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ വിലയിരുത്തുന്നില്ല, രോഗി ഒരു കുറ്റവാളിയല്ല: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സ്വകാര്യ വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോകം ഒരു വ്യക്തിയുടെയും മനുഷ്യാവകാശങ്ങളെ വിലയിരുത്തുന്നില്ല. രോഗി ഒരു കുറ്റവാളിയല്ല. മുഖ്യമന്ത്രി നിയമം വായിച്ച് മനസിലാക്കണം. ടെലഗ്രാഫ് ആക്ടിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ പരിശോധിക്കണം. പൗരൻ്റെ അടിസ്ഥാന അവകാശങ്ങളുടെ മേലുള്ള കടന്ന് കയറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.

സ്പ്രിംഗ്ളറിൽ എന്ത് ഗുണമുണ്ടായി? അമേരിക്കൻ കമ്പനിയുടെ സഹായം ഇല്ലെങ്കിൽ മഹാമാരിയെ നേരിടാനാവില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞതാണ്.

അവരുടെ സേവനം ഇപ്പോഴും ലഭ്യമാക്കുന്നുണ്ടെന്നാണ് സർക്കാർ ആവർത്തിച്ച് പറഞ്ഞത്. സ്പ്രിംക്ലർ ഇടപാട് പരിശോധിക്കാൻ സർക്കാർ കമ്മിറ്റിയെ വച്ചു. അതിലെ ഒരംഗം രാജിവച്ച് പോയി. മറ്റൊരാളെ വെച്ചില്ല. ഒരു മാസത്തിനകം റിപ്പോർട്ട് കിട്ടണമായിരുന്നു. അതുണ്ടായില്ല. പൊലീസും രോഗികളുടെ വിവരം ശേഖരിക്കുന്നുണ്ടെന്നാണ് സർക്കാർ പറയുന്നത്.

Share this story